Headlines
Loading...
കോട്ടിക്കുളത്ത് റെയിൽവേ അടച്ച വഴി തുറന്നുകൊടുക്കണം: യുഡിഎഫ്

കോട്ടിക്കുളത്ത് റെയിൽവേ അടച്ച വഴി തുറന്നുകൊടുക്കണം: യുഡിഎഫ്

ഉദുമ: നൂറു വർഷ ത്തോളമായി ജന ങ്ങൾ ഉപയോ ഗിച്ചു വരുന്ന കോട്ടിക്കുളം റെയിൽവേ സ്റ്റേഷനു സമീ പത്തെ വഴി കല്ല് പാകിയും ഇരുമ്പ് തൂണും നാട്ടി അടച്ച റെയിൽ വെയുടെ നടപടി യിൽ ഉദുമ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി പ്രതിഷേധിച്ചു. 

വഴി അടച്ച തോടെ കരിപ്പോടി, തിരുവക്കോളി, കണ്ണംകുളം, മലാംകുന്ന്, മുതിയക്കാൽ പ്രദേശത്തെ ജനങ്ങൾ സ്റ്റേഷനിലെത്താൻ പ്രയാസപ്പെടുന്നു. യാതൊരു കാരണവുമില്ലാതെ ജനങ്ങളുടെ സഞ്ചാര സ്വാതന്ത്യം തടഞ്ഞ റെയിൽവേ നടപടി ന്യായീകരിക്കാൻ പറ്റില്ല. വഴി തുറക്കാൻ നടപടി സ്വീകരിച്ചില്ലെങ്കിൽ ജനങ്ങളെ പങ്കെടുപ്പിച്ച് യുഡിഎഫ് വമ്പിച്ച പ്രക്ഷോഭം നടത്തും.

ചെയർമാൻ കാപ്പിൽ കെബി എം ഷെരീഫ്, കൺവീനർ കെവി ഭക്ത വത്സലൻ, മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ബി ബാലകൃഷ്ണൻ, ഉദുമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സൈനബ അബൂക്കർ, മെമ്പർമാരായ ബഷീർ പാക്യാര, ചന്ദ്രൻ നാലാംവാതുക്കൽ എന്നിവർ സ്ഥലം സന്ദർശിച്ചു.