kerala
രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികം; പുതിയ നൂറുദിന കര്‍മ പദ്ധതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഭരണത്തുടര്‍ച്ച ലഭിച്ച രണ്ടാം പിണറായി സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി പുതിയ നൂറുദിന കര്‍മ പദ്ധതി പ്രഖ്യാപിച്ചു. ഈ സര്‍ക്കാറിന്റെ രണ്ടാം നൂറുദിന പദ്ധതിയാണിത്. ഇതുപ്രകാരം വിവിധ പദ്ധതികളാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.
നാളെ ആരംഭിച്ച് മെയ് 24ന് അവസാനിക്കുന്നതാണ് നൂറുദിന കര്‍മപദ്ധതി. സംസ്ഥാന, പ്രാദേശിക, വകുപ്പ് തലങ്ങളില്‍ പുതിയ പദ്ധതികള്‍ വരും. ലൈഫ് മിഷന്‍ വഴി 20,000 ഭവനങ്ങള്‍ നിര്‍മിച്ചുനല്‍കും. എല്ലാവരുടെയും റേഷന്‍ കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡുകളാക്കും. ഓരോ മണ്ഡലത്തിലും നൂറ് വീടുകളില്‍ കെ ഫോണ്‍ ഇന്റര്‍നെറ്റെത്തും. ഇതടക്കമുള്ള വിവിധ പദ്ധതികളാണ് പ്രഖ്യാപിച്ചത്.