ഒഡീഷ മുൻ മുഖ്യമന്ത്രിയും കോൺഗ്രസ്സിന്റെ മുതിർന്ന നേതാവുമായ ഹേമാനന്ദ ബിസ്വാൾ (83) അന്തരിച്ചു. അസുഖബാധിതനായി ഭുവനേശ്വറിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അദ്ദേഹത്തിന്റെ മകൾ സുനിതയാണ് മരണവിവരം അറിയിച്ചത്.
1989-90, 1999-2000 എന്നീ കാലഘട്ടങ്ങളിലായി ബിസ്വാൾ രണ്ട് തവണ ഒഡീഷ മുഖ്യമന്ത്രിയായിട്ടുണ്ട്. ഒഡീഷയിൽ മുഖ്യമന്ത്രിയാവുന്ന ആദ്യ ആദിവാസി വിഭാഗത്തില്‍പ്പെട്ടയാളാണ് ഹേമാനന്ദ ബിസ്വാൾ.1974 ലാണ് ബിസ്വാൾ ആദ്യമായി എഎൽഎ ആവുന്നത്. പിന്നീട് ലയ്കേര നിയോജകമണ്ഡലത്തിൽ നിന്നും 5 തവണ എംഎൽഎ ആയി തെരഞ്ഞെടുക്കപ്പെട്ടു. 2009 ൽ സുന്ദർഗർ മണ്ഡലത്തിൽ നിന്നും എംപിയായി തെരഞ്ഞെടുക്കപ്പെട്ടു.