kerala
വൈകല്യത്തെ തോൽപ്പിച്ച് പെരിയാർ നീന്തി കടന്ന ആസിം വെളിമണ്ണയെ KROMA സംസ്ഥാന കമ്മിറ്റി ആദരിച്ചു
കോഴിക്കോട്: ശാരീരിക വൈകല്യങ്ങളിൽ പതറാതെ പെരിയാർ നീന്തിക്കടന്ന് ചരിത്രം സൃഷ്ടിച്ച ആസിം വെളിമണ്ണയെ KROMA (Kerala Reporters & Online Media Association) സംസ്ഥാന കമ്മിറ്റി ആദരിച്ചു.
ജന്മനാ തന്നെ തൊണ്ണൂറ് ശതമാനം വൈകല്യമുള്ള ഓമശ്ശേരി വെളിമണ്ണ സ്വദേശി ആസിം കേരള സര്‍ക്കാരിന്റെ ഉജ്ജ്വല ബാല്യം പുരസ്കാരം നേടിയിട്ടുണ്ട്.
പെരിയാറിൻ്റെ ഏറ്റവും വീതി കൂടിയതും മുപ്പത് അടിയിലേറെ ആഴവുമുള്ള അദ്വൈതാശ്രമം കടവിൽ നിന്ന് തുരുത്ത് റയിൽവേ പാലം ചുറ്റി ശിവരാത്രി മണപ്പുറം വരെ ഒരു കിലോമീറ്റർ മലർന്നും കമഴ്ന്നും മാറി മാറി ആസിം നീന്തിക്കയറിയത് ചരിത്രത്തിലേക്കായിരുന്നു.
ആസിമിന്റെ കഴിവുകൾ ആദ്യമായി പുറം ലോകത്ത് എത്തിച്ചത് ഓൺലൈൻ വാർത്താ മാധ്യമങ്ങൾ ആയിരുന്നു. തനിക്കു നൽകുന്ന പിന്തുണയ്ക്ക് ഓൺലൈൻ മാധ്യമങ്ങളുടെ കൂട്ടായ്മ ആയ KROMAയ്ക്ക് ആസിം നന്ദി അറിയിച്ചു.
KROMA സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ സംസ്ഥാന ജനറൽ സെക്രട്ടറി വി.എ. മുജീബ് റഹ്മാൻ ഉപഹാരം നൽകി ആദരിച്ചു. ചടങ്ങിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ഷജീർ മുണ്ടിക്കൽതാഴം, മുഹമ്മദ് അസ്‌ലം കൊടുവള്ളി, മുഹമ്മദ് അപ്പമണ്ണിൽ, ഓൾ കേരള ടൈൽസ് & ഡീലേഴ്സ് അസോസിയേഷന്‍ സംസ്ഥാന ജനറൽ സെക്രട്ടറി മുനവ്വർ സാദത്ത് പുനത്തില്‍ തുടങ്ങിയവർ സംബന്ധിച്ചു.