Headlines
Loading...
മീഡിയാ വണ്‍ വിലക്ക്; വാദം പൂര്‍ത്തിയായി, വിധി പറയാന്‍ മാറ്റി

മീഡിയാ വണ്‍ വിലക്ക്; വാദം പൂര്‍ത്തിയായി, വിധി പറയാന്‍ മാറ്റി

മീഡിയാ വണ്‍ ചാനലിന് കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ സംപ്രേഷണ വിലക്കില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വാദം പൂര്‍ത്തിയാക്കി. അപ്പീല്‍ ഹരജികളില്‍ വാദം പൂര്‍ത്തിയായി, വിധി പറയാനായി മാറ്റി.

മീഡിയാ വണ്‍ ചാനലും ജീവനക്കാരും കേരള പത്രപ്രവര്‍ത്തക യൂണിയനുമാണ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. ഭരണഘടനാ പരമായ പ്രശ്‌നമാണ് മീഡിയവണ്‍ ഉന്നയിച്ചതെന്ന് ചാനലിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ദുഷ്യന്ത് ദവെ പറഞ്ഞു. കേന്ദ്ര സര്‍ക്കാറിന് വേണ്ടി അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ അമാന്‍ ലേഖി ഹാജരായി