Headlines
Loading...
GOLD RATE | സ്വര്‍ണവിലയില്‍ കുതിപ്പ്, സെൻസെക്സ് ഇടിഞ്ഞു

GOLD RATE | സ്വര്‍ണവിലയില്‍ കുതിപ്പ്, സെൻസെക്സ് ഇടിഞ്ഞു


കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ കുതിപ്പ്. പവന് 680 രൂപയാണ് ഇന്നു കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,480 രൂപ.ഗ്രാമിന് 85 രൂപ കൂടി 4685ല്‍ എത്തി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്.

റഷ്യന്‍ യുക്രൈനുമായി യുദ്ധം പ്രഖ്യാപിച്ചതോടെ രാജ്യാന്തര തലത്തില്‍ ഓഹരി വിപണിയിലുണ്ടായ ഇടിവാണ് സ്വര്‍ണ വിലയില്‍ പ്രതിഫലിച്ചത്. മൂലധന വിപണി തകര്‍ന്നതോടെ നിക്ഷേപകര്‍ സുരക്ഷിതമാര്‍ഗം എന്ന നിലയില്‍ സ്വര്‍ണത്തിലേക്കു തിരിഞ്ഞെന്നാണ് വിലയിരുത്തല്‍.

അതേസമയം ഓഹരി വിപണികളിൽ വൻ തകർച്ചയാണ്. സെൻസെക്സ് 1100 പോയിൻറ് കുറഞ്ഞു.

ആഗോളവിപണിയിൽ ക്രൂഡ് ഓയിൽ വില നൂറു ഡോളറിന് മുകളിലെത്തി.