
kerala
കൊവിഡ് പരിശോധനാ നിരക്കുകള്‍ കുറച്ചു: ആർടിപിസിആറിന് 300; ആന്റിജൻ ടെസ്റ്റിന് 100
സംസ്ഥാനത്തെ കൊവിഡ് പരിശോധന നിരക്കുകൾ പുനഃക്രമീകരിച്ച് ഉത്തരവിട്ടതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആർടിപിസിആർ നിരക്ക്, പിപിഇ കിറ്റ്, എന്‍ 95 മാസ്‌ക് തുടങ്ങിയവക്ക് വിലകുറച്ചുവെന്ന് മന്ത്രി പറഞ്ഞു. 500 രൂപയായിരുന്ന ആർടിപിസിആർ നിരക്ക് 300 രൂപയാക്കി കുറച്ചു. 300 രൂപയായിരുന്ന ആന്റിജൻ ടെസ്റ്റിന് 100 രൂപയാക്കി. അമിത ചാർജ് ഈടാക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
എക്സ്പെർട്ട് നാറ്റ് 2350 ( നേരത്തെയുളള വില2500) ട്രൂനാറ്റ് 1225 ( നേരത്തെയുളള വില 1500) ആർടി ലാബ് 1025 രൂപയുമാക്കി കുറച്ചു നേരത്തെ 1150 ആയിരുന്നു ഈടാക്കിയിരുന്നത്. എൻ 95 മാസ്കിന്റെ വിലയും കുറച്ചിട്ടുണ്ട്. എൻ 95 മാസ്കിന്റെ വില 5.50 രൂപയാക്കിയിട്ടുണ്ട്. കൂടിയ വില 15 രൂപയാണ്. എക്സ്എൽ സൈസുളള പിപിഇ കിറ്റിന് 154 രൂപയും ഡബിൾ എക്സ്എലിന് 156 രൂപയുമായി കുറച്ചു. എക്സ്എൽ, ഡബിള്‍ എക്സ്എൽ സൈസിന് ഉയര്‍ന്ന തുക 175 രൂപയാണ്.