gulf update
പി.എ ഇബ്രാഹിം ഹാജിയുടെ സ്മരണയ്ക്ക് കെഎംസിസി സോഷ്യൽ എക്സലൻസ് അവാർഡ്
ദുബായ്: സമൂഹിക സാംസ്കാരിക കാരുണ്യ പ്രവർത്തനങ്ങളുടെ ഊർജസ്രോതസ്സും, നാട്ടിലെയും ഗൾഫിലെയും വിദ്യാഭ്യാസ രംഗത്ത് വിപ്ളവാത്മകമായ മാറ്റങ്ങൾ കൊണ്ട് വരികയും ചെയ്ത യുഎഇ കെഎംസിസി ഉപദേശക സമിതി വൈസ് ചെയർമാനും, ചന്ദ്രിക ഡയറക്ടറുമായിരുന്ന പിഎ ഇബ്രാഹിം ഹാജിയുടെ നാമദേയത്തിൽ പ്രഥമ സോഷ്യൽ എക്സലൻസ് അവാർഡ് നൽകാൻ ദുബായ് കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു.
പഞ്ചായത്ത് പരിധിയിലെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ മേഘലകളിലെ സമഗ്ര സംഭാവന മുൻനിർത്തിയാവും അവാർഡ് ജേതാവിനെ നിർണയിക്കുക.
ദുബൈ കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റി ഏർപ്പെടുത്തിയ പ്രത്യേക മൂന്നംഗ ജൂറി ജനുവരി പത്താം തീയതി അവാർഡ് ജേതാവിനെ പ്രഖ്യാപ്പിക്കുന്നതായിരിക്കും.
റഫീഖ് മാങ്ങാടിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗം ഉദുമ മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ നാലാംവാതുക്കൽ ഉദ്ഘാടനം നിർവഹിച്ചു.
അസ്‌ലം കോട്ടപ്പാറ ഷാനവാസ് കോട്ടക്കുന്ന് സലാം പാക്യര, ഷക്കീർ മാങ്ങാട്, മമ്മി കപ്പണക്കാൽ, നൗഷാദ് ഷാലിമാർ, റഷീദ് മൂക്കുന്നോത്ത്, മുസ്തഫ പാക്യര, അഷ്‌റഫ് പള്ളം, സാദിക്ക് കോട്ടക്കുന്ന്, ജംഷിദ് കോട്ടിക്കുളം, ശബീർ പടിഞാർ, ജാബി നാലാംവാതുക്കൽ, ആബിദ് മാങ്ങാട്, റംഷീദ് നാലാംവാതുക്കൽ, ജാബി മുക്കുന്നോത്ത്, അബ്ദുല്ല മുല്ലച്ചേരി എന്നിവർ സംമ്പന്ദിച്ചു. ഫഹദ് മൂലയിൽ സ്വാഗതവും ഉബൈദ് അബ്ദുൽറഹ്‌മാൻ നന്ദിയും പറഞ്ഞു.