kerala
മന്ത്രി വി.എൻ.വാസവന്റെ കാർ അപകടത്തിൽപ്പെട്ടു,ഗൺമാന് പരിക്ക്
കോട്ടയം : മന്ത്രി വി എൻ വാസവന്റെ കാർ അപകടത്തിൽ (VN Vasavan Car Accident) പെട്ടു. കോട്ടയം പാമ്പാടിയിൽ വെച്ച് മാലിന്യവുമായി പോയ പിക്ക് അപ്പ് വാനുമായി മന്ത്രിയുടെ ഔദ്യോഗിക കാർ കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ മന്ത്രിയുടെ ഗൺമാന് പരിക്കേറ്റിട്ടുണ്ട്. എന്നാൽ മന്ത്രിക്ക് കാര്യമായ മറ്റ് പരിക്കുകൾ ഒന്നും സംഭവിച്ചിട്ടില്ല. മന്ത്രിയെ സീമപത്തെ താലൂക്ക് ആശുപത്രിയിൽ പ്രവേശിച്ചിരുന്നു.
പരിശോധനയിൽ മറ്റ് പ്രശ്നങ്ങൾ ഒന്നുമില്ലാത്തതിനാൽ മന്ത്രി മറ്റൊരു വാഹനത്തിൽ കോട്ടയത്തേക്ക് പോയി. പിരക്കേറ്റ ഗൺമാൻ ആശുപത്രിയിൽ തന്നെ തുടരുകയാണ്.
നേരത്തെ കഴിഞ്ഞ വർഷം ഒക്ടോബറിൽ മന്ത്രി ജെ.ചിഞ്ചു റാണിയുടെ കാർ പത്തനംതിട്ട തിരുവല്ല ബൈപ്പാസിന് സമീപം അപകടത്തിൽപ്പെട്ടിരുന്നു. തിരുവനന്തപുരത്ത് നിന്നും ഇടുക്കിയിലേക്കുള്ള യാത്രക്കിടയിലായിരുന്നു അപകടം.