Headlines
Loading...
ചര്‍മ്മരോഗ പരസ്യത്തില്‍ ഓസ്‌കാര്‍ ജേതാവായ മോര്‍ഗന്‍ ഫ്രീമാന്‍; ആശുപത്രി നടപടി വിവാദത്തില്‍

ചര്‍മ്മരോഗ പരസ്യത്തില്‍ ഓസ്‌കാര്‍ ജേതാവായ മോര്‍ഗന്‍ ഫ്രീമാന്‍; ആശുപത്രി നടപടി വിവാദത്തില്‍

ഓസ്‌കാര്‍ ജേതാവായ അമേരിക്കന്‍ ചലച്ചിത്ര നടനും സംവിധായകനുമായ മോര്‍ഗന്‍ ഫ്രീമാന്റെ ചിത്രം ചര്‍മ്മ രോഗ നിവാരണത്തിന്റെ പരസ്യത്തിനായി ഉപയോഗിച്ച ആശുപത്രി നടപടി വിവാദത്തില്‍. കോഴിക്കോട് ജില്ലയിലെ വടകര സഹകരണ ആശുപത്രിയുടെ തെറ്റായ നടപടിയാണ് വിവാദത്തിനും പ്രതിഷേധത്തിനും വഴിവെച്ചത്. 

നടപടിക്കെതിരെ നിരവധി പേര്‍ സോഷ്യല്‍മീഡിയില്‍ പ്രതിഷേധം അറിയിച്ചു.കേരളത്തിലെ മഹത്തായ സഹകരണ മേഖലയ്ക്ക് തന്നെ തീരാക്കളങ്കവും അപമാനവുമായിരിക്കുകയാണ് വടകര സഹകരണ ആശുപത്രി നടപടിയെന്നും മലയാളിയുടെ ലോകബോധത്തിന് അപമാനമാണെന്നും തെറ്റ് ചൂണ്ടികാട്ടി അഭിപ്രായപ്പെട്ടു.