Headlines
Loading...
കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു; ആളപായമില്ല

കണ്ണൂരില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു; ആളപായമില്ല

ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ചു. കണ്ണൂര്‍ പൊടിക്കുണ്ടിലാണ് സംഭവം. പാളയത്ത് വളപ്പ് റൂട്ടിലോടുന്ന മായാസ് ബസ്സിനാണു തീപിടിച്ചത്. ആളപായമില്ല.
അപകടത്തില്‍ ബസ് പൂര്‍ണമായും കത്തി നശിച്ചു. 

നാട്ടുകാരുടെ സന്ദര്‍ഭോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് വന്‍ ദുരന്തം ഒഴിവായത്. കണ്ണൂരില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് എത്തി തീ അണച്ചു.