gulf update
ഉദുമ സംഗമം ബ്രോഷർ പ്രകാശനം ഡോ:പുത്തൂർ റഹ്മാൻ നിർവഹിച്ചു
ദുബായ്: യുഎയിലുള്ള പ്രവാസികളെ സംഘടിപ്പിച്ച് ജനുവരി 30ന് ദുബൈ കെഎംസിസി ഉദുമ പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിക്കുന്ന ഉദുമ സംഗമത്തിന്റെ ബ്രോഷർ പ്രകാശനം യുഎഇ കെഎംസിസി പ്രസിഡന്റ് ഡോ:പുത്തൂർ റഹ്മാൻ സംഘാടക സമിതി ജനറൽ കൺവീനർ റാഫി സ്പീഡ് വേയ്ക്ക് നൽകി നിർവഹിച്ചു.സംഘാടക സമിതി ചെയർമാൻ ആരിഫ് സിലോൺ അദ്ധ്യക്ഷത വഹിച്ചു.
ഹൃസ്വസന്ദർഷനാർത്ഥം ദുബായിലെത്തിയ പഞ്ചയാത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് കാപ്പിൽ കെബിഎം ഷെരീഫിനെ യുഎഇ കെഎംസിസി ജനറൽ സെക്രട്ടറി അൻവർ നഹ ഷാളണിയിച്ച് സ്വീകരിച്ചു.
ദുബൈ കെഎംസിസി സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറി ഹംസ തൊട്ടി, കാസറഗോഡ് ജില്ലാ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറർ ടിആർ ഹനീഫ്, വൈസ് പ്രസിഡന്റ് റാഫി പള്ളിപ്പുറം, ഉദുമ മണ്ഡലം പ്രസിഡന്റ് ഇസ്മായിൽ നാലാംവാതുക്കൽ, അബുദാബി കെഎംസിസി ജില്ലാ സെക്രട്ടറി അനീസ് മാങ്ങാട്, ദുബൈ കെഎംസിസി പഞ്ചായത്ത് പ്രസിഡന്റ് റഫീഖ് മാങ്ങാട്, സെക്രട്ടറി ഫഹദ് മൂലയിൽ, ഫിനാൻസ് ചെയർമാൻ ഫാറൂക് കോട്ടക്കുന്ന് എന്നിവർ പ്രസംഗിച്ചു.
കോർഡിനേറ്റർ ഷാനവാസ് കോട്ടക്കുന്ന് സ്വാഗതവും,ഓർഗനൈസിംഗ് സെക്രട്ടറി ഉബൈദ് അബ്ദുൽറഹ്മാൻ നന്ദിയും പറഞ്ഞു. തുടർന്ന് സംഗമത്തോടനുബന്ധിച്ച് നടത്തപെടുന്ന ഉദുമ പ്രീമിയർ ലീഗ് ഫുടബോൾ ടൂർണമെന്റിന്റെ താരലേലവും നടന്നു.