Headlines
Loading...
കെഎസ്ആര്‍ടിസിയില്‍ നിന്ന് വിദേശ മദ്യം പിടിച്ചെടുത്തു; ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു

കെഎസ്ആര്‍ടിസിയില്‍ നിന്ന് വിദേശ മദ്യം പിടിച്ചെടുത്തു; ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു

ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസില്‍ നിന്ന് വിജിലന്‍സ് വിദേശ മദ്യം പിടിച്ചെടുത്തു. വിജിലന്‍സ് റെയ്ഡിന് പിന്നാലെ ബസ് ഡ്രൈവറും കണ്ടക്ടറും ഓടി രക്ഷപ്പെട്ടു. കെഎസ്ആര്‍ടിസിയുടെ കൊല്ലൂര്‍ മൂകാംബിക ആലപ്പുഴ സൂപ്പര്‍ ഡീലക്‌സ് ബസില്‍ നിന്നാണ് മൂന്നര ലിറ്റര്‍ മദ്യം പിടിച്ചെടുത്തത്.

ബസ് ആലപ്പുഴ ബസ്സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്. തിരുവനന്തപുരം കെഎസ്ആര്‍ടിസി വിജിലന്‍സ് നല്‍കിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് റെയ്ഡ്. ബസ് ഡ്രൈവറായ സിജെ ഡിക്‌സണ്‍, എ ചന്ദ്രന്‍ എന്നിരാണ് രക്ഷപ്പെട്ടത്. കേസ് അന്വേഷണത്തിനായി ആലപ്പുഴ എക്‌സൈസ് റേഞ്ച് ഓഫീസിന് കൈമാറി.