
kerala
സാമൂഹ്യമാധ്യമങ്ങളിലൂടെ വിദ്വേഷ പരാമര്‍ശം; യുവാവ് അറസ്റ്റില്‍
സാമൂഹിക മാധ്യമങ്ങളിലൂടെ വിദ്വേഷപരമായ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന് കൊല്ലം സ്വദേശിയായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കുരീപ്പുഴ സ്വദേശി തായ് വീട്ടില്‍ മുഹമ്മദ് അലിയുടെ മകന്‍ സെയ്ദ് അലി(28) ആണ് പിടിയിലായത്.
ആലപ്പുഴയിലെ രാഷ്ട്രീയ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പ്രകോപനപരമായ സന്ദേശങ്ങള്‍ പങ്കുവെച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു അറസ്റ്റ്. ജില്ലാ പൊലീസ് മേധാവി ടി നാരായണന്റെ നേതൃത്വത്തില്‍ നടത്തിയ സൈബര്‍ പെട്രോളിങിനിടെയാണ് ഇയാളുടെ പോസ്റ്റുകളും മറ്റും കണ്ടെത്തിയത്. ഇയാള്‍ക്ക് നിരോധിത സംഘടനകളുമായി ബന്ധമുണ്ടോയെന്ന് പരിശോധിക്കും.
സ്‌പെഷല്‍ ബ്രാഞ്ച് എസിപി എസ് നാസറുദ്ദീന്‍, കൊല്ലം എസിപി ജിഡി വിജയകുമാര്‍, എന്നിവരുടെ നേതൃത്വത്തിലുളള സംഘമാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.