Headlines
Loading...
മദ്യപിച്ചെത്തിയ സിഐ പൊലീസ് ഡ്രൈവറെ മര്‍ദിച്ചതായി പരാതി; തല്ലിയിട്ടില്ലെന്ന് വിശദീകരണം

മദ്യപിച്ചെത്തിയ സിഐ പൊലീസ് ഡ്രൈവറെ മര്‍ദിച്ചതായി പരാതി; തല്ലിയിട്ടില്ലെന്ന് വിശദീകരണം

വാളയാര്‍ പെണ്‍കുട്ടികളുടേത് ആത്മഹത്യ തന്നെയെന്ന് സിബിഐ നിലപാട് തള്ളി കുട്ടികളുടെ അമ്മ. പൊലീസ് പ്രതിചേര്‍ത്തവരെ തന്നെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചതോടെ മുന്‍ അന്വേഷണ സംഘത്തിന്റെ തെറ്റ് സിബിഐയും ആവര്‍ത്തിക്കുകയാണ് എന്നാണ് അമ്മയുടെ നിലപാട്. പൊലീസിന്റെ കുറ്റപത്രത്തിലെ വിവരങ്ങള്‍ ആവര്‍ത്തിക്കുകയാണ് സിബിഐ ചെയ്യുന്നത്. കുട്ടികളെ കൊലപ്പെടുത്തിയത് തന്നെയാണെന്നും അമ്മ ആവര്‍ത്തിച്ചു. മാധ്യമങ്ങളോടായിരുന്നു അവരുടെ പ്രതികരണം.

വാളയാറിലെ കുട്ടികള്‍ നിരന്തരമായ ശാരീരിക പീഡനം ഏറ്റുവാങ്ങിയിരുന്നു എന്നും ഇതേ തുടര്‍ന്ന് സഹോദരിമാര്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്ന പൊലീസിന്റെ നിഗമനം സിബിഐയും കുറ്റപത്രത്തില്‍ ആവര്‍ത്തിക്കുകയാണ്. തിരുവനന്തപുരം സിബിഐ യൂണിറ്റ് ഡിവൈഎസ്പി അനന്തകൃഷ്ണനാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. പാലക്കാട് പോക്‌സോ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ബലാത്സംഗം, പോക്‌സോ കേസ്, ആത്മഹത്യ പ്രേരണ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ആദ്യത്തെ പെണ്‍കുട്ടിയുടെ മരണത്തില്‍ വലിയ മധു എന്നു വിളിക്കുന്ന മധു, ഷിബു, മധു എന്നിവരാണ് പ്രതികള്‍. ഷിബുവെന്ന പ്രതിക്കെതിരെ എസ് സി/ എസ് ടി വകുപ്പും ചുമത്തിയിട്ടുണ്ട്. ഇളയ കുട്ടിയുടെ മരണത്തില്‍ വലിയ മധുവും, പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു ആണ്‍കുട്ടിയുമാണ് പ്രതികള്‍.