kerala
വഖഫ് ബോര്‍ഡ് നിയമനം: പള്ളികളിലെ പ്രതിഷേധത്തില്‍ നിന്നും പിന്മാറാതെ മുസ്ലീം കോഡിനേഷന്‍ കമ്മറ്റി
വഖഫ് ബോര്‍ഡ് നിയമനം പിഎസ്സിക്ക് വിടുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ പള്ളികളിലെ പ്രതിഷേധത്തില്‍ നിന്നും മുസ്ലീം കോഡിനേഷന്‍ കമ്മറ്റി പിന്മാറില്ല. പള്ളികളില്‍ ബോധവത്കരണം നടത്തുന്നതില്‍ തെറ്റില്ലെന്ന് കെഎന്‍എം വൈസ് പ്രസിഡണ്ട് ഹുസൈന്‍ മടവൂര്‍ പറഞ്ഞു. വഖഫ് മതസ്ഥാപനമാണെന്നും ഉദ്യോഗസ്ഥ നിയമനാധികാരം ബോര്‍ഡിനാണെന്നുമാണ് നിലപാട്. ചര്‍ച്ച നടത്താനുള്ള മുഖ്യമന്ത്രിയുടെ തീരുമാനത്തെ ഹുസൈന്‍ മടവൂര്‍ സ്വാഗതം ചെയ്തു.
വഖഫ് നിയമനത്തില്‍ സമസ്ത പ്രത്യക്ഷ സമരത്തില്‍ നിന്നും പിന്മാറിയെങ്കിലും മുസ്ലിംകോഡിനേഷന്‍ കമ്മറ്റി പ്രതിഷേധങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ്. വഖഫ് ബോര്‍ഡ് മതസ്ഥാപനമാണെന്ന് കെഎന്‍എം വൈസ് പ്രസിഡണ്ട് ഹുസൈന്‍ മടവൂര്‍ പറഞ്ഞു. സര്‍ക്കാറിന്റെ ഇടപെടല്‍ പള്ളികളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. പള്ളികളില്‍ ബോധവത്കരണം നടത്തുന്നതില്‍ തെറ്റില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
രാജ്യത്തെ 30 വഖഫ് ബോര്‍ഡുകളിലും ശമ്പളം നല്‍കുന്നത് വിശ്വാസികളും ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നത് അതത് ബോര്‍ഡുകളാണ്. ടെസ്റ്റും ഇന്റര്‍വ്യൂവും നടത്തിയാണ് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നത്. കേന്ദ്ര നിയമ പ്രകാരം കേന്ദ്ര വഖഫ് ബോര്‍ഡിനാണ് ജീവനക്കാരെ നിയമിക്കാനുള്ള അവകാശം. എന്നാല്‍ മുസ്ലീം പണ്ഡിതരുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തുമെന്ന പ്രഖ്യാപനത്തെ ഹുസൈന്‍ മടവൂര്‍ സ്വാഗതം ചെയ്തു. വഖഫ് ഭൂമി നഷ്ടപ്പെടുന്നത് ഗൗരവതരമാണെന്നും വ്യക്തമാക്കി.