Headlines
Loading...
വാക്കുത്തർക്കത്തെ തുടർന്ന് കത്തിക്കുത്തിൽ ഒരാൾ മരിച്ചു

വാക്കുത്തർക്കത്തെ തുടർന്ന് കത്തിക്കുത്തിൽ ഒരാൾ മരിച്ചു

റാന്നി : പത്തനംതിട്ട റാന്നി കുരുമ്പൻ മൂഴിയിൽ കത്തിക്കുത്തേറ്റ് ഒരാൾ മരിച്ചു. കന്നാലിൽ ജോളി (55) യാണ് കൊല്ലപ്പെട്ടത്‌. മറ്റൊരാൾക്ക് പരിക്കേറ്റു. ഞായറാഴ്‌ച രാത്രി എട്ടോടെ കുരുമ്പൻ മൂഴി ക്രോസ് വെയ്‌ക്‌ സമീപമാണ് സംഭവം. 

വടക്കേ മുറിയിൽ ബാബുവിനെ ഗുരുതര പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പുറയാറ്റ് സാബു പോലീസ് കസ്റ്റഡിയിൽ.