Headlines
Loading...
കാസർഗോഡ് റോഡുമാർഗം സ്വർണ്ണക്കടത്ത്; ആറര കിലോഗ്രാം സ്വർണ്ണവുമായി യുവാവ് പിടിയില്‍

കാസർഗോഡ് റോഡുമാർഗം സ്വർണ്ണക്കടത്ത്; ആറര കിലോഗ്രാം സ്വർണ്ണവുമായി യുവാവ് പിടിയില്‍

കാസർഗോഡ് ചന്ദ്രഗിരി സംസ്ഥാന പാതയിൽ സ്വർണ്ണക്കടത്ത്. മഹാരാഷ്ട്ര സ്വദേശി മഹേഷിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. കാറിലൂടെ സ്വർണ്ണം കടത്താനുള്ള ശ്രമത്തിനിടെയാണ് മഹേഷ് പിടിയിലായത്. ആറര കിലോഗ്രാം സ്വർണ്ണമാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. സ്വർണ്ണത്തിന് ഏകദേശം മൂന്നു കോടി മുപ്പത് ലക്ഷം വിലവരുമെന്നാണ് നിഗമനം