idukki
ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു, പെരിയാര്‍ തീരത്ത് ജാഗ്രത
ഇടുക്കി അണക്കെട്ട് വീണ്ടും തുറന്നു. ജല നിരപ്പ് ഉയര്‍ന്നതോടെയാണ് ചെറുതോണി അണക്കെട്ടിന്റെ മൂന്നാം നമ്പര്‍ ഷട്ടര്‍ ഉയര്‍ത്തിയത്. മൂന്നാം നമ്പര്‍ ഷട്ടര്‍ 40 സെന്റീമീറ്ററാണ് തുറന്നത്. രാവിലെ ആറ് മണിക്കായിരുന്നു ഷട്ടര്‍ തുറന്ന് വിട്ടത്. ഇതോടെ പെരിയാര്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം നല്‍കി. ചരിത്രത്തിലാദ്യമായാണ് ഒരു വര്‍ഷത്തില്‍ മൂന്ന് തവണ ഇടുക്കി ഡാം തുറക്കുന്നത്.
ചെറുതോണി അണക്കെട്ട് പുലര്‍ച്ചെ തുറക്കുമെന്ന് ഇന്നലെ രാത്രി ജില്ലാ കളക്ടര്‍ അറിയിച്ചിരുന്നു. ഇടുക്കി ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ഡാമിന്റെ ഒരു ഷട്ടര്‍ 40 സെന്റമീറ്റര്‍ മുതല്‍ 150 സെന്റമീറ്റര്‍ വരെ ഉയര്‍ത്തി 40 മുതല്‍ 150 ക്യൂമെക്‌സ് വരെ നിയന്ത്രിത അളവില്‍ ജലം പുറത്തേക്ക് ഒഴുക്കി വിടുമെന്നായിരുന്നു അറിയിപ്പ്.
അതിനിടെ, ജലനിരപ്പുയര്‍ന്നതിന് പിന്നാലെ മുല്ലപ്പെരിയാര്‍ ഡാമില്‍ നി്ന്നും വീണ്ടും വെള്ളം തുറന്ന് വിട്ടു.
തിങ്കളാഴ്ച രാത്രി എട്ടരയോടെ മുല്ലപ്പെരിയാറിലെ ഷട്ടറുകള്‍ തമിഴ്‌നാട് കൂടുതല്‍ ഉയര്‍ത്തിയിരുന്നു. ഒമ്പത് ഷട്ടറുകള്‍ 120 സെന്റി മീറ്റര്‍ (1.20ാ) അധികമായാണ് ഉയര്‍ത്തിയത്. ഇതോടെ, 12654.09 ക്യുസെക്‌സ് ജലമാണ് പെരിയാറിലേക്കെത്തിയത്.