kerala
GOLD RATE | സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ സ്വർണ്ണവില
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. കഴിഞ്ഞ മൂന്നു ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണ വില ഇന്നലെ വര്‍ധിച്ചിരുന്നു.പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില 36,280 രൂപ. ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 4535 ആയി.
ഈ മാസം പതിനേഴിന് സ്വര്‍ണ വില സമീപ ദിവസങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരുന്നു. പവന് 36,560 വരെ എത്തിയ വില പിന്നീട് താഴുകയായിരുന്നു. 22ന് 36,120 വരെ താഴ്ന്ന വില പിറ്റേന്ന് വീണ്ടും ഉയര്‍ന്നു.