business
GOLD RATE | സ്വർണ്ണവില വീണ്ടും താഴേക്ക് ; അറിയാം ഇന്നത്തെ സ്വർണ്ണവില
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്. പവന് 120 രൂപ കുറഞ്ഞ് 35,560 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്‍റെ വില. ഗ്രാം വില 15 രൂപ താഴ്ന്ന് 4445 ആയി.
35,580 രൂപയായിരുന്നു ഇന്നലത്തെ സ്വർണവില. ബുധനാഴ്ച സ്വർണവില പവന് 200 രൂപ കുറഞ്ഞിരുന്നു.
മൂന്നാഴ്ചയ്ക്കിടെ സ്വര്‍ണത്തിന് 1360 രൂപയാണ് കുറഞ്ഞത്. ഓഹരിവിപണിയിലെ ചലനങ്ങളും ആഗോള സമ്പദ് വ്യവസ്ഥയിലെ മാറ്റങ്ങളുമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.