kerala
സംസ്ഥാനത്ത് എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 31ന്, ഹയര്‍ സെക്കന്ററി മാര്‍ച്ച് 30ന്
സംസ്ഥാനത്തെ സ്‌കൂളുകളിലെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി വിഎച്ച്എസ്ഇ പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ച് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. എസ്എസ്എല്‍സി പരീക്ഷ 2022 മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരേയും ഹയര്‍ സെക്കന്ററി പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരേയും നടത്തും. വിഎച്ച്എസ്ഇ പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 22 വരെ നടത്താന്‍ നിശ്ചയിച്ചെന്നും മന്ത്രി പറഞ്ഞു.
എസ്എസ്എല്‍സി മോഡല്‍ പരീക്ഷ 2022 മാര്‍ച്ച് 21 മുതല്‍ മാര്‍ച്ച് 25 വരേയും, ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷ മാര്‍ച്ച് 16 മുതല്‍ 21 വരെ നടത്തും. വിഎച്ച്എസ്ഇ മോഡല്‍ പരീക്ഷ മാര്‍ച്ച് 16 മുതല്‍ മാര്‍ച്ച് 21 വരേയും നടത്തും.
എസ്എസ്എല്‍സി പ്രാക്ടികല്‍ പരീക്ഷ മാര്‍ച്ച് 10മുതല്‍ മാര്‍ച്ച് 19 വരേയും ഹയര്‍ സെക്കന്ററി പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 15 വരേയും നടത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചു. രണ്ടാംവര്‍ഷ വിഎച്ച്എസ്ഇ വിദ്യാര്‍ത്ഥികളുടെ പ്രാക്ടിക്കല്‍ പരീക്ഷ ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 15 വരെ നടത്തുമെന്നും മന്ത്രി പറഞ്ഞു. പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണവും, പരീക്ഷക്കുളള ഫോക്കസ് ഏരിയയും ഇന്ന് തിരുവനന്തപുരത്ത് വെച്ച് പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു.