Headlines
Loading...
ഒമിക്രോണ്‍; രാജ്യത്ത് ആകെ 23 പേർക്ക് രോഗബാധ

ഒമിക്രോണ്‍; രാജ്യത്ത് ആകെ 23 പേർക്ക് രോഗബാധ

മഹാരാഷ്ട്രയില്‍ രണ്ട് പേര്‍ക്ക് കൂടി കൊവിഡ് വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചു. ഇതോടെ മഹാരാഷ്ട്രയില്‍ മാത്രം 10 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചിരിക്കുന്നത്.

ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ യുവാവിലാണ് സംസ്ഥാനത്ത് വീണ്ടും രോഗ ബാധ കണ്ടെത്തിയത്. അമേരിക്കയില്‍ നിന്നെത്തിയ സുഹൃത്തിനും രോഗബാധ കണ്ടെത്തിയതായാണ് വിവരം.ഇതോടെ രാജ്യത്തെ ആകെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 23 ആയി. മഹാരാഷ്ട്ര, കര്‍ണ്ണാടക, ഗുജറാത്ത്, ഡല്‍ഹി, രാജസ്ഥാന്‍ എന്നിവിടങ്ങളിലാണ് ഇതുവരെ ഒമിക്രോണ്‍ ബാധ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഡല്‍ഹിയില്‍ ടാന്‍സാനിയയില്‍നിന്ന് മടങ്ങിയെത്തിയ മുപ്പത്തിയേഴുകാരനാണ് രോഗം. 

രാജസ്ഥാനില്‍ ജയ്പുരില്‍ ദക്ഷിണാഫ്രിക്കയില്‍ നിന്ന് തിരിച്ചെത്തിയ ഒരുകുടുംബത്തി ലെ ഒമ്പതുപേര്‍ക്കാണ് സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളില്‍ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ച 17പേര്‍ ഡല്‍ഹിയില്‍ നിരീക്ഷണത്തിലുണ്ട്. കേരളത്തില്‍ ഇതുവരെ നാലു പേരാണ് ഒമിക്രോണ്‍ നിരീക്ഷണത്തിലുള്ളത്.