Headlines
Loading...
ആലപ്പുഴയിൽ അതീവ ജാ​ഗ്രത; 22 വരെ നിരോധനാജ്ഞ, നാളെ സർവ്വകക്ഷി യോ​ഗം

ആലപ്പുഴയിൽ അതീവ ജാ​ഗ്രത; 22 വരെ നിരോധനാജ്ഞ, നാളെ സർവ്വകക്ഷി യോ​ഗം

ആലപ്പുഴ: മണിക്കൂറുകളുടെ വ്യത്യാസത്തിലുണ്ടായ ഇരട്ട രാഷ്ട്രീയ കൊലപാതകങ്ങളുടെ പശ്ചാത്തലത്തിൽ ആലപ്പുഴ ജില്ലയിൽ അതീവ ജാ​ഗ്രത. 144 പ്രകാരം ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന നിരോധനാജ്ഞ ഡിസംബർ 22 വരെ നീട്ടി. ജില്ലാ കളക്ടർ എ അലക്സാണ്ടറാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. എസ്ഡിപിഐ സംസ്ഥാന നേതാവ് കൊല്ലപ്പെട്ട സാഹചര്യവും പ്രത്യാക്രമണവും ജില്ലയിൽ സ്ഥിതി ​ഗുരുതരമാക്കിയെന്നാണ് പൊലീസ് വിലയിരുത്തൽഅതേസമയം എസ്ഡിപിഐ നേതാവ് ഷാന്റെ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസിൻ്റ പ്രതികാരം എന്ന് റിമാൻഡ് റിപ്പോർട്ട്. 

ചേർത്തലയിൽ ബിജെപി പ്രവർത്തകനെ കൊന്നതിനുശേഷം ആസൂത്രിതമായി നടപ്പിലാക്കിയ കൊലപാതകമാണ് ഇതൊന്നും റിപ്പോർട്ടിൽ പറയുന്നു. മൂന്നു ദിവസമായി കൊല്ലുന്നതിന് വേണ്ടി പദ്ധതിയിട്ടു. അഞ്ചു പേർ കൃത്യത്തിൽ പങ്കെടുത്തതായി സൂചന ഒരാൾ ബൈക്കിൽ വിവരങ്ങൾ നൽകി നാലുപേർ കാറിൽ എത്തിയാണ് വെട്ടിക്കൊലപ്പെടുത്തിയത്. ആർഎസ്എസിനെ നേതൃത്വത്തിന് അറിവോടെയാണ് കൊലപാതകം കൃത്യത്തിന് ശേഷം പ്രതികൾ തങ്ങിയത് ആർഎസ്എസ് കാര്യാലയത്തിലാണ്. അവിടെ നിന്നാണ് രണ്ട് പേർ പിടിയിലായത്.

സംസ്ഥാനത്താകെ മുൻകരുതലുകൾ സ്വീകരിക്കാൻ സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് നിർദ്ദേശം നൽകി. അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്തെ മുഴുവൻ പോലീസ് സേനാംഗങ്ങളെയും ഇതിനായി നിയോഗിക്കും. വളരെ അടിയന്തിര സാഹചര്യങ്ങളിൽ മാത്രമേ പൊലീസ് ഉദ്യോഗസ്ഥർക്ക് അവധി അനുവദിക്കൂവെന്നും അനിൽ കാന്ത് അറിയിച്ചു.സംസ്ഥാനത്ത് രാത്രിയും പകലും വാഹനപരിശോധന കർശനമാക്കും. പ്രശ്‌നസാധ്യതയുളള സ്ഥലങ്ങളിൽ ആവശ്യമായ പോലീസ് പിക്കറ്റ് ഏർപ്പെടുത്തും. വാറന്റ് നിലവിലുളള സാമൂഹ്യവിരുദ്ധരെ പിടികൂടാൻ പ്രത്യേക പദ്ധതി നടപ്പിലാക്കും. 

ക്രിമിനലുകളുടെ പട്ടിക തയ്യാറാക്കുകയും കൃത്യമായ പരിശോധന നടത്തുകയും ചെയ്യും.അടുത്ത മൂന്ന് ദിവസത്തേക്ക് സംസ്ഥാനത്ത് ജാഥ നടത്തുന്നതിനും ഉച്ചഭാഷിണി ഉപയോഗിക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തുമെന്നും ഡിജിപി അറിയിച്ചു. സ്ഥിതിഗതികൾ വിലയിരുത്തുന്നതിന് മുതിർന്ന ഉദ്യോഗസ്ഥർ 24 മണിക്കൂറും അവരവരുടെ ആസ്ഥാനത്ത് ഉണ്ടായിരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി നിർദ്ദേശം നൽകി.

സർവ്വകക്ഷി യോഗം നാളെആലപ്പുഴയിൽ എസ്ഡിപിഐ- ബിജെപി പ്രവർത്തകർ കൊല്ലപ്പെട്ട പശ്ചാത്തലത്തിൽ ക്രമസമാധാനം പുഃനസ്ഥാപിക്കാനായി ജില്ലാകളക്ടർ വിളിച്ച സർവ്വകക്ഷി യോഗം നാളെ നടക്കും. നേരത്തെ യോ​ഗത്തിൽ നിന്ന് ബിജെപി വിട്ടുനിൽക്കുമെന്ന് പറഞ്ഞെങ്കിലും പിന്നീട് നിലപാട് മാറ്റി. നാളെ വൈകീട്ട് നാലിനായിരിക്കും സർവ്വകക്ഷി യോ​ഗം നടക്കും.കൊല്ലപ്പെട്ട ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രജ്ഞിത്ത് ശ്രീനിവാസന്റെ പോസ്റ്റ്‌മോർട്ടം വൈകിപ്പിച്ച് ജില്ലാ ഭരണകൂടം മൃതദേഹത്തോട് അനാദരം കാട്ടിയെന്ന് ആരോപിച്ചാണ് സർവ്വകക്ഷി യോഗത്തിൽ നിന്നും വിട്ടു നിൽക്കുന്നതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് എംപി ഗോപകുമാർ നേരത്തെ അറിയിച്ചത്. 

രജ്ഞിത്തിന്റെ സംസ്‌കാര ചടങ്ങുകൾ നടക്കുന്ന സമയത്താണ് സർവ്വകക്ഷി യോഗവും എന്നതുകൊണ്ട് കൂടിയാണ് ബിജെപി വിട്ടുനിൽക്കാൻ തീരുമാനിച്ചത്.പിന്നാലെ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് നടത്താനിരുന്ന യോഗം അഞ്ച് മണിയിലേക്ക് മാറ്റിയിരുന്നു. അപ്പോഴും യോഗത്തിൽ പങ്കെടുക്കില്ലെന്ന് ബിജെപി ആവർത്തിച്ചതോടെയാണ് നാളത്തേക്ക് മാറ്റിയത്.