Headlines
Loading...
ഒരു വർഷം മുന്‍പുണ്ടായ പക; ക്രിസ്മസ് ദിനത്തില്‍ തിരുവനന്തപുരത്ത് വീടുകയറി ആക്രമണം, 12 പേർ അറസ്റ്റില്‍

ഒരു വർഷം മുന്‍പുണ്ടായ പക; ക്രിസ്മസ് ദിനത്തില്‍ തിരുവനന്തപുരത്ത് വീടുകയറി ആക്രമണം, 12 പേർ അറസ്റ്റില്‍

തിരുവനന്തപുരം നഗരൂരിൽ വീട് കയറി ആക്രമണം. സ്ത്രീകളുള്‍പ്പടെയുള്ളവർക്ക് മർദ്ദനമേറ്റു. പ്രദേശവാസികളായ സൂരജും വിഷ്ണുവും തമ്മിലുള്ള തർക്കമാണ് കൂട്ടത്തിൽ കലാശിച്ചത്. ഒരു വർഷം മുമ്പ് നടന്ന തർക്കത്തിന്റെ പ്രതികാരമായാണ് മർദനമെന്നാണ് വിവരം.ഇന്നലെ രാത്രി എട്ട് മണിയോടെ ക്രിസ്മസ് ആഘോഷത്തിനിടെയാണ് സംഘർഷം ഉണ്ടായത്. 

വിഷ്ണുവിന്റെ സുഹൃത്തുക്കൾ സൂരജിനെയും അഫ്സലിനും വീടുകയറി ആക്രമിക്കുകയായിരുന്നു. സംഘർഷത്തില്‍ വിഷ്ണുവിനു സാരമായി പരിക്കേറ്റു. തടയ്യാൻ ശ്രമിക്കുന്നതിനിടെയാണ് സ്ത്രീകൾക്ക് മർദനമേറ്റത്.രണ്ട് സംഭവങ്ങളിലുമായി 12 പേരെ നഗരൂർ പോലീസ് അറസ്റ്റ് ചെയ്തു. തലസ്ഥാനത്ത് തുടർച്ചയായി ഗുണ്ടാ ആക്രമണം നടക്കുന്നതിനിടെയാണ് യുവാക്കൾ വീടുകയറി ആക്രമണം നടത്തിയത്.