Sports
ആഷിഖ് കരുണിയന്‍ 'രണ്ട്' ഗോളടിച്ചു; ബംഗളൂരു-ബ്ലാസ്‌റ്റേഴ്‌സ് മത്സരം സമനിലയില്‍
ഐഎസ്എല്ലില്‍ കേരളാ ബ്ലാസ്‌റ്റേഴ്‌സ് ബംഗളൂരു എഫ്‌സി മത്സരം സമനിലയില്‍. സ്‌കോര്‍ 1-1. കേരളത്തിനെതിരെ ആധികാരികമായിട്ടാണ് ബംഗളൂരു തുടങ്ങിയത്. മധ്യനിരയില്‍ നിന്ന് മികച്ച മുന്നേറ്റങ്ങള്‍ പിറന്നതോടെ ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം നിരന്തരം പരീക്ഷപ്പെട്ടു. എന്നാല്‍ ബംഗളൂരുവിന്റെ മുന്നേറ്റങ്ങള്‍ ഗോളിലേക്ക് എത്താന്‍ 84 മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. 84-ാം മിനിറ്റില്‍ ആഷിഖ് കരുണിയന്‍.
ഒരു ഗോളിന് പിന്നിലായതോടെ ബ്ലാസ്‌റ്റേഴ്‌സ് ഉണര്‍ന്നു കളിച്ചു. 88-ാം മിനിറ്റില്‍ എതിര്‍ പോസ്റ്റിലേക്ക് ഇരച്ചു കയറിയ മഞ്ഞപ്പട ഗോളെന്ന് തോന്നിപ്പിക്കുന്ന ചാന്‍സുണ്ടാക്കി. ആഷിഖ് കരുണിയന്‍ ക്ലിയര്‍ ചെയ്യാന്‍ ശ്രമിച്ച പന്ത് ബംഗളൂരു പോസ്റ്റിലേക്ക് കയറി. സ്‌കോര്‍ 1-1. മധ്യനിരയില്‍ മഞ്ഞപ്പടയ്ക്ക് നിരന്തരം പിഴച്ച മത്സരത്തില്‍ ബംഗളൂരു ആധികാരിക പ്രകടനമാണ് നടത്തിയത്.65 ശതമാനം പന്തടക്കത്തില്‍ കളിച്ച ബംഗളൂരു 9 ഷോട്ടുകള്‍ ഉതിര്‍ത്തു. ഇതില്‍ മൂന്നെണ്ണം ഓണ്‍ ടാര്‍ഗെറ്റില്‍.
അവസാനം നിമിഷം സെല്‍ഫ് ഗോള്‍ വഴങ്ങിയെങ്കിലും ആഷിഖ് കരുണിയന്‍ തന്നെയാണ് ബംഗളൂരു നിരയില്‍ തിളങ്ങിയത്. കൃത്യതയാര്‍ന്ന പാസ് നല്‍കുന്നതില്‍ പോലും മഞ്ഞപ്പടയ്ക്ക് പിഴച്ചു.