Headlines
Loading...
തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

തിരുവനന്തപുരം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി

തിരുവനന്തപുരം: ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സ്കൂളുകൾക്കും പ്രഫഷനൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിരുവനന്തപുരം ജില്ലാ കലക്ടർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. 

കഴിഞ്ഞ മൂന്ന് ദിവസമായി ജില്ലയിൽ ശക്തമായ മഴ തുടരുകയാണ്.അരുവിക്കര ഡാമിന്റെ 3, 4 ഷട്ടറുകൾ നിലവിൽ 50 cm വീതം ഉയർത്തിയിട്ടുണ്ട്. ഇന്ന് (നവംബർ-28 ) വൈകീട്ട് 06:30 ന് ഇരു ഷട്ടറുകളും 20 cm കൂടി ( ആകെ - 140 cm) ഉയർത്തുമെന്നും സമീപവാസികൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ കളക്ടർ അറിയിച്ചു .