Headlines
Loading...
മഴക്കെടുതിയില്‍ തെക്കന്‍ കേരളം; ആലപ്പുഴയിലും തിരുവനന്തപുരത്തും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്

മഴക്കെടുതിയില്‍ തെക്കന്‍ കേരളം; ആലപ്പുഴയിലും തിരുവനന്തപുരത്തും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് നിലനില്‍ക്കെ തെക്കന്‍ കേരളത്തില്‍ മഴക്കെടുതി. ആലപ്പുഴ നഗരത്തില്‍ വീടുകളില്‍ വെള്ളം കയറി. എംസി റോഡിലും വെള്ളക്കെട്ട് തുടരുകയാണ്. ജില്ലയുടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. വലിയ മരം, ചാത്തനാട്, തിരുമല വാര്‍ഡുകളിലും വെള്ളം കയറി.

തിരുവനന്തപുരം ജില്ലയിലെ ഗ്രാമീണ മേഖലകളില്‍ രൂക്ഷമായ വെള്ളക്കെട്ട് രൂപം കൊണ്ട നിലയിലാണ്. കൊല്ലം നിലമേലില്‍ റോഡില്‍ മണ്ണിടിഞ്ഞ് വീണ് ഗതാഗതം തടപ്പെട്ടു. ഇടിഞ്ഞ് വീണ മണ്ണ് പിന്നീട് നീക്കി. ഇന്നലെ രാത്രി മുതല്‍ കൊല്ലം ജില്ലയില്‍ കനത്ത മഴയാണ് പെയ്തിറങ്ങിയത്. കനത്ത മഴയെ തുടര്‍ന്ന് തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. പത്തു ജില്ലകളില്‍ ഇന്ന് യെല്ലോ അലേര്‍ട്ടും നിലവിലുണ്ട്. ആലപ്പുഴ പട്ടണത്തിൽ നിരവധി വിടുകളിൽ വെള്ളം കയറി. വലിയ മരം, ചാത്തനാട്, തിരുമല എന്നീ വാർഡുകളിലെ വിടുകളിൽ ആണ് വെള്ളം കയറിയത് വലിയമരം എച്ച്ബി പാടത്ത്പ ത്ത് വിടുകളിലും തിരുമല വാർഡിൽ അമ്പതോളം വിടുകളിലും വെള്ളം കയറി. രാത്രി പെയ്ത മഴയിൽ നഗരവും വെള്ള കെട്ടിലായി.

ശ്രീലങ്കന്‍ തീരത്തിന് സമീപം സ്ഥിതി ചെയ്യുന്ന ചക്രവാതചുഴി ഇന്ന് അറബി കടലില്‍ പ്രവേശിക്കുന്നത്തോടെ സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ആന്‍ഡമാന്‍ കടലില്‍ പുതിയ ന്യൂനമര്‍ദവും ഇന്ന് രൂപപ്പെട്ടേക്കും. ഇത് ശക്തിപ്രാപിച്ചു പടിഞ്ഞാറ് വടക്ക് പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച ഇന്ത്യന്‍ തീരത്തേക്ക് എത്തുമെന്നാണ് അറിയിപ്പ്.ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ഓറഞ്ച് അലര്‍ട്ടിന്റെ ജാഗ്രത പുലര്‍ത്തണമെന്നാണ് നിര്‍ദ്ദേശം. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു.