Headlines
Loading...
സംസ്ഥാനത്ത് ഇന്നും മഴ തുടരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലെർട്ട്

സംസ്ഥാനത്ത് ഇന്നും മഴ തുടരും; ഏഴ് ജില്ലകളിൽ ഓറഞ്ച് അലെർട്ട്

സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലും കാസർകോ‌ട്ടുമാണ് ഓറഞ്ച് അലെർട്ടുള്ളത്. മറ്റ് ജില്ലകളിൽ യെല്ലോ അലെർട്ടാണ്. 

അതേസമയം ഇവി‌‌ടങ്ങളിൽ ഓറഞ്ച് അലെർട്ടിന് സമാനമായ മുന്നൊരിക്കങ്ങളെടുക്കാൻ നിർദ്ദേശമുണ്ട്.
ഇന്ന് തെക്കൻ ജില്ലകളിലും നാളെ മധ്യ വടക്കൻ ജില്ലകളിലും അതിതീവ്ര മഴയുണ്ടാവുമെന്നാണ് മുന്നറിയിപ്പ്. ഇന്നലെ കനത്ത മഴ പെയ്ത തിരുവനന്തപുരത്ത് നിലവിൽ മഴയ്ക്ക് നേരിയ ശമനമുണ്ട്. 33 ദുരിതാശ്വാസ ക്യാമ്പുകളിലായി 571 പേരെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. ജില്ലയിൽ വിനോദ സഞ്ചാരവും ക്വാറി, മൈനിം​ഗ് പ്രവർത്തനങ്ങളും നിലവിൽ വിലക്കിയിട്ടുണ്ട്.