national
മരണം സ്ഥിരീകരിച്ച് ഏഴ് മണിക്കൂർ ഫ്രീസറിൽ; പോസ്റ്റ്മോർട്ടത്തിനെടുത്തപ്പോൾ ജീവൻ, ഗുരുതര വീഴ്ച്ച
ലക്നൗ: മരിച്ചെന്ന് കരുതി യുവാവിനെ ഫ്രീസറിൽ സൂക്ഷിച്ചത് ഏഴ് മണിക്കൂറോളം. ഉത്തർപ്രദേശിലെ മൊറാദാബാദ് ജില്ലാ ആശുപത്രിയിലാണ് ഗുരുതര വീഴ്ച്ചയുണ്ടായിരിക്കുന്നത്. ഡോക്ടറുടെ അശ്രദ്ധയാണ് ശ്രീകേഷ് കുമാർ എന്നയാൾക്ക് ജീവനോടെ 7 മണിക്കൂറോളം ഫ്രീസറിൽ കിടക്കേണ്ടി വന്നതിന് കാരണംബൈക്ക് അപകടത്തിൽപ്പെട്ട ശ്രീകേഷിനെ വ്യാഴായ്ച്ച രാത്രിയോടെയാണ് മൊറാദാബാദ് ജില്ലാ ആശുപത്രിയിലെത്തിച്ചത്.
എമർജെൻസി വിഭാഗത്തിലുണ്ടായിരുന്ന ഡോക്ടർ പരിശോധിച്ച ശേഷം മരണം സ്ഥിരീകരിച്ചു. രാത്രിയായതിനാൽ പിന്നീട് ശ്രീകേഷിനെ പിന്നീട് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനായി പിറ്റേ ദിവസം രാവിലെ പുറത്തെടുത്തപ്പോൾ ഹൃദയമിടിപ്പ് ശ്രദ്ധയിൽപ്പെടുകയായിരുന്നു.പോസ്മോർട്ടത്തിനായി ബന്ധുക്കളുടെ കയ്യിൽനിന്നു സമ്മതപത്രവും ആശുപത്രി അധികൃതർ ഒപ്പിട്ടുവാങ്ങിയിരുന്നു. ബന്ധുക്കളാണ് ഹൃദയമിടിപ്പ് ശ്രദ്ധയിപ്പെട്ടതെന്നാണ് വിവരം. ആശുപത്രി അധികൃതർക്കെതിരെ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചു.