Headlines
Loading...
മണിപ്പൂരില്‍ ഭീകരാക്രമണം; മൂന്ന് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ ഭീകരാക്രമണം; മൂന്ന് ജവാന്‍മാര്‍ കൊല്ലപ്പെട്ടു

മണിപ്പൂരില്‍ കമാന്‍ഡിങ് ഓഫീസര്‍ സഞ്ചരിച്ച വാഹനവ്യൂഹത്തിന് നേരെ ഭീകരാ ആക്രമണം. ആക്രമണത്തില്‍ അസം റൈഫിള്‍സ് കേണല്‍ വിപ്ലവ് ത്രിപാഠിയും കുടുംബവും, മൂന്ന് ജവാന്‍മാരും കൊല്ലപ്പെട്ടെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. മ്യാന്‍മാര്‍ അതിര്‍ത്തിയോട് ചേര്‍ന്ന മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയിലാണ് സൈനികര്‍ക്ക് നേരെ ആക്രമണമുണ്ടായത്.

ജവാന്‍മാരുടെ മരണത്തില്‍ മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് അനുശോചനമറിയിച്ചു. 46 അസം റൈഫിള്‍സിന്റെ വാഹനവ്യൂഹത്തിന് നേരെയാണ് ആക്രമണമുണ്ടായതെന്ന് മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് ട്വിറ്ററിലൂടെ അറിയിച്ചു. ഭീകരരെ പിടികൂടാനായി സംസ്ഥാനസേനയും അര്‍ദ്ധ സൈനിക വിഭാഗവും തിരച്ചില്‍ ആരംഭിച്ചതായും ബിരേന്‍സിങ് അറിയിച്ചു.