Headlines
Loading...
ഇന്ത്യൻ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ട സംഭവം; പാക് നാവിക സേനാ ഉദ്യോഗസ്ഥർക്കെതിരെ ​ഗുജറാത്തിൽ കേസ്

ഇന്ത്യൻ മത്സ്യത്തൊഴിലാളി കൊല്ലപ്പെട്ട സംഭവം; പാക് നാവിക സേനാ ഉദ്യോഗസ്ഥർക്കെതിരെ ​ഗുജറാത്തിൽ കേസ്

​ഗുജറാത്ത് തീരത്ത് ഇന്ത്യൻ പൗരനായ മത്സ്യബന്ധന തൊഴിലാളിയെ വെടിവെച്ച് കൊന്ന സംഭവത്തിൽ പത്ത് നാവിക സേന ഉദ്യോ​ഗസ്ഥർക്കെതിരെ ​ഗുജറാത്തിൽ കേസ്. പോർബന്ദർ നേവി പൊലീസാണ് ഉദ്യോ​ഗസ്ഥർക്കെതിരെ കൊലപാതകക്കേസെടുത്തത്.

മഹാരാഷ്ട്രയിലെ താനയിൽ നിന്നുള്ള ശ്രീധർ രമേശ് ചംറെ എന്ന 32 കാരനായ മത്സ്യതൊഴിലാളിയാണ് ഇന്നലെ കൊല്ലപ്പട്ടത്. ബോട്ടിലുണ്ടായിരുന്ന ഏഴ് പേരിൽ ഒരാൾക്ക് പരിക്കേൽക്കുകയും ചെയ്തു.സംഭവത്തിൽ അന്വേഷണം ന‌ടന്നു വരികയാണെന്നും രക്ഷപ്പെട്ട മത്സ്യത്തൊഴിലാളികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ച് വരികയാണെന്നും ഇന്ത്യൻ കോസ്റ്റ് ​ഗാർഡ് അറിയിച്ചു. 

ഇന്നലെ രാവിലെ അന്താരാഷ്ട്ര സമുദ്രാതിർത്തിയിലാണ് സംഭവം നടന്നത്. ​ഗുജറാത്തിലെ ദ്വാരകയ്ക്കടുത്ത് ഓഖയിൽ നിന്നാണ് ജൽപാരിയെന്ന ബോട്ടിനു നേരെ വെ‌ടിവെപ്പുണ്ടായത്.