Headlines
Loading...
ദീപാവലി ദിനത്തില്‍ ഹോളി ആശംസയുമായി പാകിസ്ഥാന്‍ മന്ത്രി; അബദ്ധം തെളിഞ്ഞതോടെ പോസ്‌റ്റ് മുക്കി, ട്രോളുമായി നിരവധി പേര്‍

ദീപാവലി ദിനത്തില്‍ ഹോളി ആശംസയുമായി പാകിസ്ഥാന്‍ മന്ത്രി; അബദ്ധം തെളിഞ്ഞതോടെ പോസ്‌റ്റ് മുക്കി, ട്രോളുമായി നിരവധി പേര്‍

ഇസ്ളാമാബാദ്: പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ മുഖ്യമന്ത്രിയുടെ ഹോളി ആശംസാ സന്ദേശം കണ്ട് പൊട്ടിച്ചിരിക്കുകയാണ് ട്വി‌റ്റർ ലോകം. ഒരു ആശംസയിൽ എന്താണിത്ര ചിരിക്കാൻ എന്ന് ചോദിക്കുന്നവർ‌ക്ക് ഉത്തരവും ആ സന്ദേശം വന്ന ദിവസമാണ്. ദീപാവലി ദിവസമാണ് രാജ്യത്തെ ജനങ്ങൾക്ക് ഹോളി ആശംസ നേർന്ന് സിദ്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ ഇളിഭ്യനായത്.ഉപതിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം തന്ത്രങ്ങൾ മെനയാൻ ഒരുങ്ങി ബി ജെ പി ; പ്രധാന ലക്ഷ്യം അഞ്ച് സംസ്ഥാനങ്ങൾ

ലോകമാകെയുള‌ള നിരവധി രാഷ്‌ട്രീയ നേതാക്കളും മറ്റ് പ്രമുഖ വ്യക്തികളും തെറ്റാതെ കൃത്യമായി ദീപാവലി ആശംസ നേരുമ്പോഴാണ് പാകിസ്ഥാനിലെ ഒരു മന്ത്രി ഇത്തരത്തിൽ തെ‌റ്റായ സന്ദേശം പോസ്‌റ്റ് ചെയ്യുന്നത്. സംഭവം വൈറലായതോടെ മുറാദ് അലി പോസ്‌റ്റ് ഡിലീ‌‌റ്റ് ചെയ്‌തു. പാകിസ്ഥാനിൽ ഏ‌റ്റവുമധികം ഹിന്ദുക്കളുളള പ്രദേശമാണ് സിന്ധ് പ്രവിശ്യ. എന്നിട്ടും അവിടം ഭരിക്കുന്നയാൾക്ക് ദീപാവലിയും ഹോളിയും തിരിച്ചറിയാതെ പോയത് ആളുകളിൽ അത്ഭുതവുമുളവാക്കി.