entertainment
ബിൽ അടച്ചില്ല; കാളിദാസ് ജയറാം ഉൾപ്പെട്ട സിനിമാ സംഘത്തെ ഹോട്ടലിൽ തടഞ്ഞുവച്ചു
മൂന്നാർ∙ സിനിമാ നിർമാണ കമ്പനി ബിൽ തുക നൽകാത്തതിനെ തുടർന്ന് സിനിമാ താരം കാളിദാസ് ജയറാം അടക്കമുള്ളവരെ മൂന്നാറിലെ ഹോട്ടലിൽ തടഞ്ഞുവച്ചു. ഒരു ലക്ഷം രൂപയിലധികം മുറി വാടകയും റസ്റ്ററന്റ് ബില്ലും നൽകാത്തതിനെ തുടർന്നാണ് തടഞ്ഞത്.
തമിഴ് വെബ് സീരീസിന്റെ ഷൂട്ടിങ്ങിനാണ് സംഘം മൂന്നാറിലെത്തിയത്. മൂന്നാർ പൊലീസെത്തി നടത്തിയ ചർച്ചക്കൊടുവിൽ നിർമാണ കമ്പനി നിശ്ചിത തുക അടച്ചു.
ബാക്കി പണം മടങ്ങുന്നതിന് മുൻപ് നൽകാമെന്ന ഉറപ്പിലാണ് പ്രശ്നം പരിഹരിച്ചത്. പൊലീസ് എത്തുന്നതിന് മുൻപു തന്നെ കാളിദാസ് ജയറാം സ്ഥലത്തുനിന്ന് മടങ്ങിയിരുന്നു