idukki
പിൻവലിക്കില്ല, മാപ്പ് പറയില്ല; ബാർബർമാരെ ചൊടിപ്പിച്ച പരാമർശത്തിൽ ഉറച്ച് സി.പി മാത്യു
ഇടുക്കി: ബാർബർ ബ്യൂട്ടീഷന്‍ അസോസിയേഷനെ ചൊടിപ്പിച്ച വിവാദ പരാമർശത്തില്‍ ഉറച്ച് ഇടുക്കി ഡി.സി.സി പ്രസിഡന്‍റ് സി.പി മാത്യു. ഒരു വിഭാഗത്തെയും വ്രണപ്പെടുത്തുന്നത് തന്‍റെ സംസ്കാരമല്ല. പറഞ്ഞതില്‍ തെറ്റില്ലാത്തതിനാല്‍ പിന്‍വലിക്കുകയോ മാപ്പ് പറച്ചിലോ ഇല്ലെന്നാണ് സി.പി മാത്യുവിന്‍റെ പക്ഷം.
'മണ്‍മറഞ്ഞുപോയ രക്തസാക്ഷിയെ ഈ മണ്ണില്‍ പോലും കിടക്കാന്‍ അനുവദിക്കില്ലെങ്കില്‍ ഞങ്ങള്‍ ചെരക്കാനല്ല നടക്കുന്നതെന്ന് സി.പി.എം ഓർക്കണം' എന്നായിരുന്നു മാത്യുവിന്‍റെ വാക്കുകള്‍. താന്‍ ഉദ്ദേശിച്ചത് ബാർബർമാരെയല്ല. തെറ്റിദ്ധരിച്ചവർ സ്വയം തിരുത്തണമെന്നാണ് മാത്യുവിന്‍റെ വാദം. നാടന്‍ ശൈലിയിലുള്ള വാക്കുകള്‍ മാത്രമായിരുന്നു അത്.