kerala
വിവാഹം കഴിഞ്ഞിട്ട് പത്ത് മാസം; പാലക്കാട് 19കാരി ഭർതൃവീട്ടില്‍ തൂങ്ങി മരിച്ച നിലയിൽ
പാലക്കാട് മാങ്കുറുശ്ശി കക്കോട് ഭർതൃവീട്ടിൽ 19കാരിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. അത്താണിപ്പറമ്പിൽ മുജീബിന്റെ ഭാര്യ നഫ്‌ലയെയാണ് മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. നഫ് ലയുടെ മരണത്തിന് പിന്നിൽ ഭർതൃ വീട്ടിലെ മാനസിക പീഡനമാണെന്ന് ബന്ധുക്കൾ ആരോപിച്ചു. പത്ത് മാസം മുൻപാണ് നഫ് ലയും മുജീബും വിവാഹം കഴിക്കുന്നത്.വ്യാഴായ്ച്ച രാത്രി മുജീബ് പുറത്തുപോയി തിരികെയെത്തിയപ്പോൾ നഫ് ലയെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് പൊലീസ് നൽകുന്ന വിവരം. നജീബ് തിരികെയെത്തിപ്പോൾ വാതിൽ അടച്ചിട്ട നിലയിലായിരുന്നു. നിരന്തരം മുട്ടിയിട്ടും തുറക്കാതായതോടെ വാതിലിൽ ചവിട്ടിപ്പൊളിച്ച് അകത്തു കടന്നു.
സമയത്ത് തൂങ്ങിയ നിലയിലായിരുന്നു. ഉടൻ പത്തിരിപ്പാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ഖബറടക്കി. ധോണി ഉമ്മിനി പുത്തൻവീട്ടിൽ അബ്ദുൽ റഹ്മാൻ – കമുറുലൈസ ദമ്പതികളുടെ മകളാണ് നഫ്‌ല. ബന്ധുക്കളുടെ ആരോപണത്തിൽ പൊലീസ് അന്വേഷണം നടത്തിയേക്കും