kerala
കുട്ടികളെ കളിക്കാൻ വിളിച്ചു; അയൽവാസിയുടെ മർദ്ദനത്തിൽ 14 കാരന് ഗുരുതര പരുക്ക്
കുട്ടികളെ കളിക്കാൻ വിളിച്ചുകൊണ്ടുപോയതിന്റെ പേരിൽ 14 കാരന് അയൽവാസിയുടെ ക്രൂര മർദ്ദനം. കണ്ണിന് ഗുരുതര പരുക്ക് പറ്റിയ പത്താം ക്ലാസുകാരൻ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. ആലപ്പുഴ പല്ലനയില്‍ ഇന്നലെ രാത്രിയാണ് സംഭവം.