Headlines
Loading...
ബാര മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്ര നവരാത്രി ആഘോഷത്തോടനുബന്ധിച്ച് എസ്. എസ്. എൽ.സി. പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു

ബാര മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്ര നവരാത്രി ആഘോഷത്തോടനുബന്ധിച്ച് എസ്. എസ്. എൽ.സി. പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു

ഉദുമ: ബാര മുക്കുന്നോത്ത് കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷത്തോടനുബന്ധിച്ച് ഈ കഴിഞ്ഞ എസ്.എസ്.എൽ.സി. പരീക്ഷയിൽ' ഉദുമ, ബാര ഹൈസ്ക്കൂളിൽ നിന്നും ഉന്നത വിജയം കൈവരിച്ച 102 വിദ്യാർത്ഥികളെ ഉപഹാരം നൽകി അനുമോദിച്ചു. കാസറഗോഡ് ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. നന്ദികേശ് ഉപഹാരം വിതരണം ചെയ്തു.

വിദ്യാർത്ഥികൾക്കുള്ള ക്യാഷ് അവാർഡ്  ചടങ്ങിൽ മുഖ്യാതിഥിയായിരുന്ന ഉദുമ ഗവ.ഹയർ സെക്കണ്ടറി സ്ക്കൂൾ ഹെഡ്മാസ്റ്റർ ടി.വി.മധുസൂദനൻ വിതരണം ചെയ്തു.