Headlines
Loading...
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടി മഴ തുടരും; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടി മഴ തുടരും; നാല് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

സംസ്ഥാനത്ത് ബുധനാഴ്ച്ച വരെ (27-10-2021) ഇടിമിന്നലോട് കൂടിയ മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ചൊവ്വാഴ്ച വിവിധ ജില്ലകളില്‍ അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പത്തനംതിട്ട, കോട്ടയം, ഇടുക്കി, വയനാട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നല്‍കിയിട്ടുണ്ട്. ഇന്ന് അഞ്ച് ജില്ലകളിലും നാളെ പതിനൊന്ന് ജില്ലകളിലും യെല്ലോ അലേര്‍ട്ടുണ്ട്.അതിനിടെ സംസ്ഥാനത്ത് തുലാവര്‍ഷം ചൊവ്വാഴ്ച എത്തുമെന്നാണ് വിലയിരുത്തല്‍.

Also Read -
മമത ഗോവയിലേക്ക്; ബിജെപിക്കെതിരെ പടയൊരുക്കം, 'അണിചേരാം'
അതേസമയം മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് ഉയരുന്നു. ഇന്ന് രാവിലെ 7 മണിക്ക് ഒടുവില്‍ ലഭിച്ച റിപ്പോര്‍ട്ട് പ്രകാരം ജലനിരപ്പ് 136.80 അടി പിന്നിട്ടു. ശക്തമായ നീരൊഴുക്കാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ഇതോടെ തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ദിവസം രാത്രി മഴ ശക്തിയാര്‍ജ്ജിച്ചതോടെ സെക്കന്റില്‍ അയ്യായിരത്തി അറുനൂറ്റിയമ്പത് ഘനയടി വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നുണ്ട്. തമിഴ്‌നാട് 2150 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്.

142 അടിയാണ് ഡാമിന്റെ അനുവദനീയമായ സംഭരണശേഷി. 138 അടിയില്‍ രണ്ടാം മുന്നറിയിപ്പും 140 അടിയില്‍ ആദ്യ ജാഗ്രത നിര്‍ദേശവും പുറപ്പെടുവിക്കും. രണ്ടു കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്.