Headlines
Loading...
HEAVY RAIN | സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലേർട്ട്

HEAVY RAIN | സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ഇടുക്കിയിലും പത്തനംതിട്ടയിലും ഓറഞ്ച് അലേർട്ട്

കേരളത്തിൽ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. എറണാകുളം ഒഴികെയുള്ള ജില്ലകളിൽ ശക്തമായ മഴയാണ് പ്രതീക്ഷിക്കുന്നത്. ഇവിടെ യെല്ലോ അലേർട്ട് നൽകിയിട്ടുണ്ട്.

നാളെ ഇടുക്കി, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലേർട്ട് നിലവിലുണ്ടാവും. ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ ജാ​ഗ്രത പാലിക്കണം. നാളെവരെ കേരള- കർണാടക തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് പോവരുതെന്നും നിർദ്ദേശമുണ്ട്.

ബം​ഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദത്തിന് പിന്നാലെ അറബിക്കടലിലും ന്യൂനമർദം രൂപപ്പെടുന്നുവെന്നാണ് റിപ്പോർട്ട്. തെക്കുകിഴക്കൻ അറബിക്കടലിൽ കേരളത്തിന് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി നാളെക്കുള്ളിൽ ശക്തി പ്രാപിക്കാൻ സാധ്യതയുണ്ട്.