Headlines
Loading...
മഴക്കെടുതി; കേരളത്തിന് സഹായം നല്‍കുമെന്ന് കേന്ദ്രം

മഴക്കെടുതി; കേരളത്തിന് സഹായം നല്‍കുമെന്ന് കേന്ദ്രം

മഴക്കെടുതിയില്‍ കേരളത്തിന് ആവശ്യമായ സഹായങ്ങള്‍ എത്തിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിലവില്‍ കേരളത്തിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുകയാണ്. ആവശ്യമെങ്കില്‍ കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘത്തെ അയയ്ക്കും. എല്ലാവരുടെയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുന്നുവെന്നും കേന്ദ്രമന്ത്രി അറിയിച്ചു.

ആഭ്യന്തര മന്ത്രാലയം, ഭൗമമന്ത്രാലയം, ജലവിഭവ മന്ത്രാലയം എന്നിവര്‍ സംയുക്തമായാണ് കേരളത്തിലെ സാഹചര്യങ്ങള്‍ നിരീക്ഷിക്കുന്നത്. ജലനിരപ്പ്, കാലാവസ്ഥ, ദുരന്ത സാഹചര്യം എന്നീ കാര്യങ്ങള്‍ വകുപ്പുകള്‍ നിരീക്ഷിക്കുകയാണ്. നിലവില്‍ ഡാമുകള്‍ തുറക്കേണ്ട സാഹചര്യം സംസ്ഥാനത്തില്ലെന്ന് കേന്ദ്ര ജലകമ്മിഷന്‍ അറിയിച്ചു. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് നദികളില്‍ ജലനിരപ്പ് കുറയുകയാണെന്ന് ഡോ. സിനി മനോഷ് വ്യക്തമാക്കി.

കനത്ത മഴയിലും ഉരുള്‍പൊട്ടലിലും കോട്ടയം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായത്. ജില്ലയില്‍ മാത്രം ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 11 ആയി. കാവലിയില്‍ നിന്ന് അഞ്ചുമൃതദേഹം കണ്ടെത്തി. സോണിയ, റോഷ്‌നി, സരസമ്മ മോഹന്‍, അലന്‍ എന്നിവരുടെ മൃതദേഹവും ഇന്ന് കണ്ടെത്തി. പട്ടിമറ്റത്തുനിന്നും രാജമ്മ, വെട്ടിക്കാനത്തുനിന്നും ഷാലറ്റ് എന്നിവരും മരിച്ചു.