
kozhikode
ചപ്പാത്തിക്കല്ലിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമം; കരിപ്പൂരിൽ ഒരാൾ പിടിയിൽ
കോഴിക്കോട്: ചപ്പാത്തിക്കല്ലിനുള്ളിൽ ഒളിപ്പിച്ച് സ്വർണം കടത്താൻ ശ്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ. ജിദ്ദയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ യാത്രക്കാരന്റെ പക്കൽ നിന്നാണ് സ്വർണം പിടിച്ചത്.
ജിദ്ദയിൽ നിന്നെത്തിയ മലപ്പുറം സ്വദേശി സമീജ് ആണ് സ്വർണം കടത്താൻ ശ്രമിച്ച് പിടിയിലായത്. ഷീറ്റ് രൂപത്തിലാക്കി ചപ്പാത്തിക്കല്ലിനുള്ളിൽ കടത്താൻ ശ്രമിച്ച സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്.