Headlines
Loading...
ആശുപത്രി ശുചിമുറിയില്‍ പതിനേഴുകാരി പ്രസവിച്ച സംഭവം; ബന്ധുവായ യുവാവ് അറസ്റ്റില്‍

ആശുപത്രി ശുചിമുറിയില്‍ പതിനേഴുകാരി പ്രസവിച്ച സംഭവം; ബന്ധുവായ യുവാവ് അറസ്റ്റില്‍

കൊച്ചിയിൽ പതിനേഴുകാരി പീഡനത്തിനിരയായ കേസിൽ പ്രതി കസ്റ്റഡിയിൽ. പെണ്‍കുട്ടിയുടെ ബന്ധുവായ വയനാട് സ്വദേശി ജോബിൻ ജോൺ (20) ആണ് പിടിയിലായത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയുടെ ശുചിമുറിയില്‍ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ അന്വേഷണത്തില്‍ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയാണ് കുഞ്ഞിന്റെ അമ്മയെന്ന് പൊലീസ് കണ്ടെത്തിയിരുന്നു.

തുടർന്ന് പോക്സോ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ആറുമാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിന്റെ മൃതദേഹമായിരുന്നു ശുചിമുറി ക്ലോസറ്റില്‍ കണ്ടെത്തിയത്. കഴിഞ്ഞദിവസം അമ്മയോടൊപ്പം ആശുപത്രിയില്‍ സ്‌കാനിങ്ങിനെത്തിയ പെണ്‍കുട്ടി ശുചിമുറിയില്‍ പ്രസവിക്കുകയായിരുന്നു. പതിനേഴുകാരിയാണ് പെണ്‍കുട്ടി. അമ്മയെ കണ്ടെത്തിയ പൊലീസ് കഴിഞ്ഞദിവസം തന്നെ പെണ്‍കുട്ടിയില്‍ നിന്ന് മൊഴിയെടുത്തിരുന്നു.