Headlines
Loading...
മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം മമ്പറത്ത് വെച്ച്

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി; യൂത്ത് കോൺ​ഗ്രസ് പ്രതിഷേധം മമ്പറത്ത് വെച്ച്

മുഖ്യമന്ത്രി പിണറായി വിജയനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. കണ്ണൂര്‍ എയര്‍പോര്‍ട്ടിലേക്ക് പോവുമ്പോഴായിരുന്നു കരിങ്കൊടി പ്രതിഷേധം. കണ്ണൂര്‍ സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധം. കണ്ണൂർ മമ്പറത്ത് വെച്ചാണ് കരിങ്കൊടി കാണിച്ചത്. മുഖ്യമന്ത്രി കണ്ണൂർ എയർപോർട്ടിലേക്ക് പോകുമ്പോഴായിരുന്നു പ്രതിഷേധം.

സിപിഐഎം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി കഴിഞ്ഞ മൂന്ന് ദിവസമായി മുഖ്യമന്ത്രി കണ്ണൂരിലായിരുന്നു. ഇന്ന് എറണാകുളത്തേക്ക് പോവാനായി എയര്‍പോട്ടിലേക്ക് പോവുന്ന വഴിയാണ് കരിങ്കൊടി പ്രതിഷേധം. മുഖ്യമന്ത്രിക്ക് അകമ്പടി പോയ പൊലീസ് വാഹനം നിര്‍ത്തുകയോ ഇവരെ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ല.