തൃപ്പൂണിത്തുറ: എറണാകുളത്ത് ബ്ലാക്ക് ഫംഗസ് ബാധയെ തുടർന്ന് യുവതി മരിച്ചു. ഉദയംപേരൂർ കോവിൽവട്ടം ബിജു തോമസിൻെറ ഭാര്യ ആശ ആണ് മരിച്ചത്. 38 വയസായിരുന്നു.
ബ്ലാക്ക് ഫംഗസ് ബാധിച്ച് കഴിഞ്ഞ ഒരു മാസമായി ആശ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശ മുൻപ് കിഡ്‌നി മാറ്റിവെക്കൽ ശസ്ത്രക്രിയക്ക് വിധേയയായിട്ടുണ്ട്. മക്കൾ: ആൽട്രിൻ, ആൻട്രിയ.