
national
പൂഞ്ചില്‍ ഏറ്റുമുട്ടല്‍; സൈനികനും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്ക്
ജമ്മുവില്‍ വീണ്ടും ഭീകരാക്രമണം. പൂഞ്ച് ജില്ലയില്‍ സുരക്ഷാസേനയും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഒരു സൈനികനും പരിക്കേറ്റു. ഭീകരവാദികളുടെ ഒളിതാവളം കണ്ടെത്തുന്നതിനായി പാകിസ്ഥാന്‍ അധിനിവേശ കശ്മീരില്‍ നിന്നും പിടിക്കപ്പെട്ട ഭീകരനുമായി, പോകവെയാണ് ആക്രമണം. ഇതോടെ പൂഞ്ച് മേഖലയില്‍ നടക്കുന്ന പതിനാലാമത്തെ ഏറ്റുമുട്ടലാണിത്.
ഭട്ട ദുരിയന്‍ പ്രദേശത്ത് ഒളിത്താവളത്തിന് സമീപം ഭീകരര്‍ ഒളിച്ചിരുന്നുവെന്നും സേന സംഭവസ്ഥലത്തെത്തിയപ്പോള്‍ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നുവെന്നുമാണ് സൂചന. അതേസമയം പൊലീസ് കൊണ്ടുവന്ന ഭീകരന്‍ സിയാ മുസ്തഫയെ പുറത്തെടുത്ത് തെളിവെടുക്കാനായില്ലെന്നും പൊലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ചു ദിവസമായി സംഭവസ്ഥലത്ത് ഭീകരവാദ വിരുദ്ധ ഓപ്പറേഷനില്‍ ഏര്‍പ്പെട്ടിരിക്കുകയാണ് സൈന്യം.