Headlines
Loading...
പുരുഷ വനിത വെയ്റ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ്

പുരുഷ വനിത വെയ്റ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ്

കാസർകോട്: കാസർഗോഡ്  ജില്ലാ സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍ പുരുഷ വനിത വെയ്റ്റ്‌ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് കാഞ്ഞങ്ങാട് പുതിയകോട്ടയിലെ ലയണ്‍സ് ബോക്‌സിംങ് ഹാളില്‍ ആരംഭിച്ചു. കാസര്‍കോട് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് പി ഹബീബ് റഹ്മാന്‍ ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ
വെയ്റ്റ്‌ലിഫ്റ്റിംഗ് അസോസിയേഷൻ പ്രസിഡൻ്റ് മുജീബ് മാങ്ങാട് അധ്യക്ഷത വഹിച്ചു. 

ജില്ലാ ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി എം അച്ചുതൻ മാസ്റ്റർ മുഖ്യാത്ഥിതിയായി. ഒബ്സർവറും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗവുമായ പള്ളം നാരായണൻ, ആർച്ചറി അസോസിയേഷൻ പ്രസിഡൻ്റ് സതീഷ് നമ്പ്യാർ, അന്തർദേശീയ പഞ്ചഗുസ്തി താരം എം വി പ്രതീഷ്, ബോക്സിങ്ങ് അസോസിയേഷൻ പ്രസിഡൻ്റ് രാജേഷ് കാഞ്ഞങ്ങാട്, ജില്ലാ ബോഡി ബിൽഡിങ്ങ് അസോസിയേഷൻ പ്രസിഡൻ്റ് എം ഉദയകുമാർ. സെക്രട്ടറി രാജൻ എക്കാൽ, മൗണ്ടനിങ്ങ് അസോസിയേഷൻ വൈസ് പ്രസിഡൻ്റ് മൂസാ പാലക്കുന്ന്,  വെയ്റ്റ് ലിഫ്റ്റർ വിജയൻ ആറങ്ങാടി, മാസ്റ്റേഴ്സ് വെയ്റ്റ് ലിഫ്റ്റിങ് ചാമ്പ്യൻ ജയദേവൻ, മുൻ സംസ്ഥാന കബഡി താരം മുരളീധരൻ, അശോകൻ ടി പി എന്നിവർ സംസാരിച്ചു. 

ജില്ലാ വെയ്റ്റ് ലിഫ്റ്റിങ്ങ് അസോസിയേഷൻ സെക്രട്ടറി എം വി വിനോദൻ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി രൂപേഷ് നീലേശ്വരം നന്ദിയും പറഞ്ഞു. ഒക്ടോബറില്‍ ഇടുക്കിയില്‍ നടക്കുന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പിലേക്കുളള ജില്ലാ ടിമിനേ ഈ മത്സരത്തില്‍ നിന്ന് തെരെഞ്ഞടുക്കും.