Ernakulam
ആലുവയിൽ ഇടയലേഖനം വായിക്കുന്നത് തടഞ്ഞ പത്തുപേർക്കെതിരെ പൊലീസ് കേസ്, നടപടി വികാരിയുടെ പരാതിയിൽ
കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് കീഴിലുള്ള ആലുവ പ്രസന്നപുരം പള്ളിയില്‍ ഇടയലേഖനം വായിക്കുന്നത് തടഞ്ഞ പത്തുപേർക്കെതിരെ പൊലീസ് കേസെടുത്തു. ഇടവക വികാരിയുടെ പരാതിയിലാണ് നെടുമ്പാശേരി പൊലീസ് കേസെടുത്തത്. വൈകിട്ടാണ് ഇടവക വികാരി ഫാ. സെലസ്റ്റിന്‍ ഇഞ്ചക്കല്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയത്.
എറണാകുളം-അങ്കമാലി അതിരൂപതയിലെ ആലുവ പ്രസന്നപുരം പള്ളിയിൽ ഇടയലേഖനം വായിക്കുന്നതിനെതിരെ ഒരു വിഭാഗം വിശ്വാസികള്‍ പ്രതിഷേധിക്കുകയായിരുന്നു. ഇടയലേഖന വായന വിശ്വാസികൾ തടസ്സപ്പെടുത്തി. വൈദികനെ ഇടയലേഖനം വായിക്കാൻ അനുവദിച്ചില്ല. പള്ളിക്കുള്ളിൽ പ്രതിഷേധം നടന്നു. നിലവിലെ ജനാഭിമുഖ കുർബാന തുടരണമെന്നാണ് ഇവരുടെ ആവശ്യം.