Headlines
Loading...
മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രന് ക്രൈം ബ്രാഞ്ച് നോട്ടീസ്

മഞ്ചേശ്വരം കോഴക്കേസ്; കെ സുരേന്ദ്രന് ക്രൈം ബ്രാഞ്ച് നോട്ടീസ്

മഞ്ചേശ്വരം കോഴക്കേസിൽ ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാകാൻ ബി ജെ പി സംസ്ഥാന പ്രസിഡണ്ട് കെ സുരേന്ദ്രന് ക്രൈംബ്രാഞ്ച് നോട്ടീസ്. വ്യാഴാഴ്ച ഹാജരാകാനാണ് കാസർകോട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നോട്ടീസ് നൽകിയിരിക്കുന്നത്.

മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് പണം നൽകിയും ഭീഷണിപ്പെടുത്തിയും ബിഎസ്പി സ്ഥാനാർഥി കെ സുന്ദരയുടെ നാമനിർദ്ദേശ പത്രിക പിൻവലിപ്പിച്ചുവെന്നാണ് സുരേന്ദ്രനെതിരെയുള്ള കേസ്.