Headlines
Loading...
കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടരുന്നു: കെ പി അനിൽകുമാറും കോൺഗ്രസ്‌‌ വിട്ടു

കോണ്‍ഗ്രസില്‍ പൊട്ടിത്തെറി തുടരുന്നു: കെ പി അനിൽകുമാറും കോൺഗ്രസ്‌‌ വിട്ടു

ഡിസിസി പുനഃസംഘടനയെ തുടർന്നുള്ള അഭിപ്രായവ്യത്യാസത്തിൽ കെ പി അനിൽകുമാർ കോൺഗ്രസിൽ നിന്നും രാജിവച്ചു. തിരുവനന്തപുരത്ത്‌ വാർത്താസമ്മേളനം വിളിച്ചാണ് രാജി പ്രഖ്യാപിച്ചത് . അച്ചടക്ക നടപടി പിൻവലിക്കാത്തതിലെ അതൃപ്‌തിയെ തുടർന്നാണ്‌ രാജി തീരുമാനം. 

കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയും എഐസിസി അംഗവുമാണ്‌ അനിൽകുമാർ . അനിൽകുമാർ നൽകിയ വിശദീകരണം തൃപ്‌തികരമല്ലെന്ന്‌ കെപിസിസി നേതൃത്വം അറിയിച്ചിരുന്നു.ഡി സി സി അധ്യക്ഷന്മാരുടെ പട്ടിക പുറത്തുവന്നതോടെ കടുത്ത വിമർശനമാണ് കെ പി അനിൽകുമാർ ഉയർത്തിയത്‌. പട്ടികയിലെ 14 പേരും ​ഗ്രൂപ്പുകാരാണ്. ഡിസിസി പ്രസിഡന്റുമാരെ നിശ്‌ചയിച്ച രീതി ശരിയല്ല. 

ചർച്ചകൾ നടന്നിട്ടില്ല. അഭിപ്രായം പറഞ്ഞതിന്‌ തനിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചത്‌ കോൺഗ്രസിന്റെ രീതിയല്ല. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനിലും കെപിസിസി പ്രസിഡന്റ്‌ കെ സുധാകരനിലും കോൺഗ്രസ്‌ പ്രവർത്തകർക്ക്‌ പ്രതീക്ഷ നഷ്‌ടമായിയെന്നും അനിൽകുമാർ തുറന്നടിച്ചിരുന്നു.